Chavara Media Awards – 2023
December 18, 2023 2:00 pm     At S H College


തേവര സേക്രഡ് ഹാർട്ട്‌ കോളേജിന്റെ മീഡിയ ക്യാമ്പസായ എസ് എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് ജേർണലിസം ഏർപ്പെടുത്തിയ പ്രഥമ ചാവറ മാധ്യമ പുരസ്കാരങ്ങൾ തിങ്കളാഴ്ച തേവര കോളേജിൽ വെച്ച് അവാർഡ് ജേതാക്കൾക്ക് സമ്മാനിക്കും. ഉച്ചക്ക് 2 മണിക്ക് കോളേജ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള അവാർഡ് മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബിന് സി എം ഐ സഭയുടെ പ്രയർ ജനറൽ റവ. ഫാദർ. ഡോ. തോമസ് ചാത്തംപറമ്പിൽ സമ്മാനിക്കും. 25,000 രൂപയും ശില്പവുമടങ്ങുന്നതാണ്‌ അവാർഡ്. പ്രൊഫ. എം. കെ സാനു മുഖ്യ പ്രഭാഷണം നിർവഹിക്കും. എറണാകുളം എം എൽ എ ടി. ജെ. വിനോദ്, കോളേജ് മാനേജർ റവ. ഫാദർ വർഗീസ് കാച്ചപ്പള്ളി, കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ജോസ് ജോൺ, കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ്, ബാബു ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിക്കും.
ചാവറ മാധ്യമ പുരസ്കാര ജേതാക്കൾ : (10001 രൂപയും പ്രശസ്തിപത്രവും ശില്പവും)
ദൃശ്യ മാധ്യമം
  1. ഗോപികൃഷ്ണൻ കെ.ആർ - 24 ന്യൂസ്‌ (മികച്ച ടി വി അഭിമുഖം)
  2. ജോഷി കുര്യൻ - ഏഷ്യാനെറ്റ്‌ ന്യൂസ്, ബിജു പങ്കജ് - മാതൃഭൂമി ന്യൂസ് (മികച്ച അന്വേഷണാത്മക റിപ്പോർട്ടിങ്)
  3. നിഷാന്ത് എം വി - ഏഷ്യാനെറ്റ്‌ ന്യൂസ് ('ഗം' - മികച്ച പൊളിറ്റിക്കൽ സറ്റയർ പ്രോഗ്രാം)
അച്ചടി മാധ്യമം
  1. ടി ജെ ശ്രീജിത്ത്‌ - മാതൃഭൂമി ദിനപത്രം (വനം - വന്യ ജീവി വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള റിപ്പോർട്ടിങ്)
  2. എം ആർ ഹരികുമാർ - മലയാള മനോരമ ദിനപത്രം (സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്ത സ്റ്റോറി - 2022 ഒക്ടോബർ 12 ന് 'മണ്ണിലിടമില്ല, മണ്ണിലിടമില്ല' എന്ന തലക്കെട്ടിൽ തെരുവ് ജീവിതങ്ങളെ പറ്റിയുള്ള സ്റ്റോറി )
  3. സിജോ പൈനാടത്ത് - ദീപിക ദിനപത്രം (പരിസ്ഥിതി വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള റിപ്പോർട്ടിങ് )
  4. കെ ഉണ്ണികൃഷ്ണൻ - മാതൃഭൂമി ദിനപത്രം (മികച്ച കാർട്ടൂൺ)
  5. ജോസ്കുട്ടി പനക്കൽ - മലയാള മനോരമ ദിനപത്രം (2022 ഓഗസ്റ്റ് 14 ന് 'പാറി പറക്കട്ടെ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ചിത്രത്തിന്), ടി കെ പ്രദീപ്‌ കുമാർ - മാതൃഭൂമി ദിനപത്രം (2022 ഓഗസ്റ്റ് 2 ന് 'തുള്ളി പോലും ബാക്കിയില്ലേ കുട്ടാ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ചിത്രത്തിന്) - (മികച്ച വാർത്ത ചിത്രം)
റേഡിയോ
  1. പ്രിയരാജ് ഗോവിന്ദരാജ് - ക്ലബ് എഫ് എം (മികച്ച റേഡിയോ അവതാരകൻ)
  2. ജൂറിയുടെ സ്പെഷ്യൽ അവാർഡ് (5001 രൂപയും പ്രശസ്തിപത്രവും ശില്പവും)
  3. പി വി ജീജോ - ദേശാഭിമാനി ദിനപത്രം - (മെയ് 1,2,4,5 ദിവസങ്ങളിൽ 'തൊഴിൽ ഓൺലൈനിൽ, ജീവിതം ഓഫ്‌ലൈനിൽ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പരമ്പരയ്ക്ക്)
  4. ഷംനാസ് കാലായിൽ - മാധ്യമം ദിനപത്രം - (2022 മാർച്ച്‌ 30, 31, ഏപ്രിൽ 1, 2 ദിവസങ്ങളിൽ 'വട്ടം ചുറ്റുന്ന പൊതുഗതാഗതം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പരമ്പരയ്ക്ക്
 

Upcoming Events

Past Events