തേവര സേക്രഡ് ഹാർട്ട് കോളേജിന്റെ മാധ്യമ വിഭാഗമായ എസ് എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ഏഴ് വിദ്യാർത്ഥികൾക്ക് പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റ് 'സെന്റ് ചാവറ എക്സലൻസ് അവാർഡ്' നൽകി ആദരിക്കുന്നു. വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ് ഐ. എ. എസ് മുഖ്യപ്രഭാഷണം നിർവഹിക്കുകയും, ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കുകയും ചെയ്യും. എസ്. എച്ച് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ മാനേജർ റവ. ഫാദർ വർഗീസ് കാച്ചപ്പിള്ളി അധ്യക്ഷത വഹിക്കും.
പ്രോഗ്രാം ഷെഡ്യൂൾ:
സ്വാഗതം: പ്രൊഫ. കെ. വി. തോമസ്, മുൻ കേന്ദ്ര മന്ത്രി & മാനേജിങ് ട്രസ്റ്റി, പ്രൊഫ. കെ. വി. തോമസ് വിദ്യാധനം ട്രസ്റ്റ്
അധ്യക്ഷൻ: റവ. ഫാദർ. വർഗീസ് കാച്ചപ്പള്ളി സി. എം. ഐ മാനേജർ, സേക്രഡ് ഹാർട്ട് കോളേജ്, തേവര
അവാർഡ് സമർപ്പണം മുഖ്യപ്രഭാഷണം: ഡോ. സി. വി. ആനന്ദ ബോസ്, ഗവർണർ പശ്ചിമ ബംഗാൾ
ആശംസകൾ:
റവ. ഫാദർ ഡോ. ജോസ് ജോൺ - പ്രിൻസിപ്പൽ, സേക്രഡ് ഹാർട്ട് കോളേജ്, തേവര
ശ്രീ. ബാബു ജോസഫ് - ഡയറക്ടർ, എസ്. എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ